---
title: "ലഹരിക്കേസുകളിൽ കണ്ണ് തള്ളി കണ്ണൂർ..; ജില്ലയിൽ കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 8229 ലഹരി കേസുകൾ, 2128 പേർ അറസ്റ്റിൽ, പൊലീസിൻ്റെ കണക്ക് വേറെ.."
english_title: "Kannur turns a blind eye to drug cases..; Excise seized 8229 drug cases in the district last year, 2128 people were arrested, the police's figures are different"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334511/Kannur turns a blind eye to drug cases..; Excise seized 8229 drug cases in the district last year, 2128 people were arrested, the police's figures are different"
published_at: "2026-01-03T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958a5818a80d_1001047355.jpg"
keywords: []
---

# ലഹരിക്കേസുകളിൽ കണ്ണ് തള്ളി കണ്ണൂർ..; ജില്ലയിൽ കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 8229 ലഹരി കേസുകൾ, 2128 പേർ അറസ്റ്റിൽ, പൊലീസിൻ്റെ കണക്ക് വേറെ..

> **Lead Summary:** കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ 8229 ലഹരിക്കേസുകൾ എക്സൈസ് പിടികൂടുകയും 2128 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പോലീസ് പിടികൂടിയ കേസുകൾ ഇതിന് പുറമെയാണ്. വിദ്യാർത്ഥികളെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 10,949 പരിശോധനകളാണ് നടത്തിയത്. അതിൽ 1687 അബ്‌കാരിക്കേസും, 758 മയക്കുമരുന്ന് കേസും, 5784 നിരോധിത പുകയിലക്കേസുമാണ് രജിസ്റ്റർ ചെയ്‌തത്.

## Article Content

കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ 8229 ലഹരിക്കേസുകൾ എക്സൈസ് പിടികൂടുകയും 2128 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പോലീസ് പിടികൂടിയ കേസുകൾ ഇതിന് പുറമെയാണ്. വിദ്യാർത്ഥികളെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 10,949 പരിശോധനകളാണ് നടത്തിയത്. അതിൽ 1687 അബ്‌കാരിക്കേസും, 758 മയക്കുമരുന്ന് കേസും, 5784 നിരോധിത പുകയിലക്കേസുമാണ് രജിസ്റ്റർ ചെയ്‌തത്.

അബ്കാരിക്കേസുകളിൽ 1373 പേരെയും മയക്കുമരുന്ന് കേസുകളിൽ 755 പേരെയു മാണ് അറസ്റ്റ് ചെയ്‌തത്. 96 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് ഇടപാടുകാരിൽ നിന്ന് 38,290 രൂപ പിടികൂടി. 564.850 കിലോഗ്രാം പുകയില, 11.055 ലിറ്റർ സ്‌പിരിറ്റ്, 266.350 ലിറ്റർ ചാരായം, 4884.755 ലിറ്റർ വിദേശമദ്യം, 54 ലിറ്റർ വ്യാജ മദ്യം, 21,690 ലിറ്റർ

വാഷ്, 35.450 ലിറ്റർ ബിയർ, 30.900 ലിറ്റർ കള്ള്, 842.015 ലിറ്റർ ഇതരസംസ്ഥാന മദ്യം എന്നിവയും പിടികൂടി.

105.041 കിലോ കഞ്ചാവ്, 12 കഞ്ചാവ് ചെടികൾ, 138.186 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.036 ഗ്രാം എൽ.എസ്.ഡി, 121.610 ഗ്രാം എം.ഡി.എം.എ, 547,006 ഗ്രാം മെത്താംഫിറ്റ മിൻ, 71.890 ഗ്രാം ഹാഷിഷ് ഓയിൽ, 8.246 ഗ്രാം ബ്രൗൺഷുഗർ, 2.043 ഗ്രാം ചരസ്, 16.639 ഗ്രാം ഹെറോയിൽ എന്നിവയും പിടികൂടിയ വയിൽ ഉൾപ്പെടും.

39 മൊബൈൽ ഫോൺ, അഞ്ച് ത്രാസ്, 24.25 ഗ്രാം ട്രമഡോൾ, 47.220 ഗ്രാം നൈട്രോ സെഫാം ടാബ്, 135.697 ഗ്രാം സ്‌പാമോ പോക്‌സി വോൺ എന്നിവയും പിടിച്ചെടുത്തു. 34,70,000 രൂപ പിഴയായും ഈടാക്കി. കണ്ണൂർ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ സതീശൻ്റെ മേൽനോട്ടത്തിൽ ജില്ലയിൽ ആകെ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334511/Kannur turns a blind eye to drug cases..; Excise seized 8229 drug cases in the district last year, 2128 people were arrested, the police's figures are different)